ലൗ ജിഹാദും മതപരിവർത്തനവും തടയുമെന്ന് യെദ്ദിയൂരപ്പ

ബംഗളൂരു- ലൗ ജിഹാദിന്റെ പേരിലുള്ള മതപരിവർത്തനം തടയുന്നതിന് കർണാടക സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്ദിയൂരപ്പ പറഞ്ഞു.
ബി.ജെ.പി കേന്ദ്ര നേതാക്കളും ഹരിയാന മുഖ്യമന്തി മനോഹർ ലാൽ ഖട്ടാറും ഹിന്ദു-മുസ്ലിം വിവാഹത്തിനെതിരെ നടത്തിയ പ്രസ്താവനകൾക്കു പിന്നാലെയാണ് കർണാടകയിലും നടപടികൾ ശക്തമാക്കുമെന്ന യെദ്ദിയൂരപ്പയുടെ പ്രസ്താവന.
ലൗ ജിഹാദ് കേവലം പ്രചാരണം മാത്രമാണെന്നും ഒരു കേന്ദ്രഏജൻസിയും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ബി.ജെപി നേതാക്കൾ വിദ്വേഷ പ്രചാരണം അവസാനിപ്പിച്ചിട്ടില്ല.

ഹരിയാനക്കു പുറമെ കേന്ദ്രസർക്കാരും ലൗ ജിഹാദിനെതിരെ നിയമനിർമാണം ആലോചിക്കകയാണെന്ന് മുഖ്യമന്ത്രി ഖട്ടാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Latest News