കൊച്ചി-തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പി.സി ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹരജി തള്ളി. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കത്തിൽ നിന്ന് തിരഞ്ഞെടുപ്പു കമ്മിഷനെ വിലക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയിുന്നത്. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. പൊതുജന ആരോഗ്യം പരിഗണിച്ച് വേണ്ട മുൻകരുതലുകളുമായി ഡിസംബർ മാസത്തോടെ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മിഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.






