Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി- കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ആറു ദിവസത്തേക്ക് കൂടി നീട്ടി. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സഹചര്യത്തിലാണ് കസ്റ്റഡി നീട്ടിയത്. ഏഴുദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണിത്.
കെ.ഫോൺ, ലൈഫ് മിഷൻ പദ്ധതികളുടെ രഹസ്യവിവരങ്ങൾ ശിവശങ്കർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് കൈമാറിയിരുന്നതായി ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇതിന്റെ വാട്‌സാപ്പ് സന്ദേശങ്ങൾ കണ്ടെത്തിയതായും അഭിഭാഷകൻ വ്യക്തമാക്കി. സ്വർണ്ണക്കടത്തും ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാടുകളും തമ്മിൽ ബന്ധമുണ്ടെന്നും രഹസ്യവിവരങ്ങൾ കൈമാറിയതിലൂടെ ശിവശങ്കറും ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
 

Latest News