റിയാദ്- സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച തൊഴില്‍ കരാര്‍ പരിഷ്‌കരണത്തെ പ്രകീര്‍ത്തിച്ച് വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍.
തൊഴിലുടമകളും വദേശ തൊഴിലാളികളും തമ്മിലുള്ള കരാര്‍ ബന്ധം സമൂലമായി പരിഷ്‌കരിക്കുന്നതാണ് കഴിഞ്ഞ ദിവസം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പ്രഖ്യാപനം.
സൗദി തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതും തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതുമാണ് പരിഷ്‌കരണങ്ങളെന്ന് സുപ്രധാന പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.
കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പും ശേഷവും തൊഴില്‍ മാറ്റത്തിനും ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി കാര്യങ്ങളിലും പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കരണത്തെ പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് അംബാസഡര്‍മാരും സ്വാഗതം ചെയ്തു.