ഹുബ്ബള്ളി- കര്‍ണാടകയില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിനയ് കുല്‍കര്‍ണിയെ കൊലക്കേസില്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്തു.
ബി.ജെ.പി ജില്ലാ പഞ്ചായത്ത് മെംബറായിരുന്ന യോഗീഷ്ഗൗഡ ഗൗഡര്‍ 2016 ജൂണില്‍ ധാര്‍വാഡില്‍ കൊല്ലപ്പെട്ട കേസില്‍ വിനയ് കുല്‍ക്കര്‍ണിയെ ചോദ്യം ചെയ്തുവരികയാണ്.
മുന്‍മന്ത്രിയുടെ ഇളയ സഹോദരനേയും അടുത്ത സഹായികളേയും ഏതാനും കോണ്‍ഗ്രസ് നേതാക്കളേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.






