വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് തെരഞ്ഞുടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയിക്കുമെന്ന നിലയിലെത്തിയതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു.
തപാല്‍ വോട്ടില്‍ വ്യാപകമായ കള്ളവോട്ട് നടന്നുവെന്നും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് കോടതിയെ സമീപിച്ചത്.
538 അംഗ് ഇലക്ടറല്‍ കോളജില്‍ ബൈഡന്‍ ഭൂരിപക്ഷത്തിനാവശ്യമായ 270 വോട്ടുകള്‍ നേടുമെന്നാണ് കരുതുന്നത്. 264 വോട്ട് കരസ്ഥമാക്കിയ ബൈഡന്‍ ആറ് ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള നെവാഡ സ്‌റ്റേറ്റ് കൂടി പിടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.