ബിരുദം മറച്ചുവെച്ച പ്യൂണിനെ പിരിച്ചുവിട്ട ബാങ്ക് നടപടി സുപ്രീം കോടതി ശരിവെച്ചു

ന്യൂദല്‍ഹി- ബിരുദധാരിയാണെന്ന കാര്യം മറച്ചുവെച്ച് പ്യൂണ്‍ ജോലി നേടിയ യുവാവിനെ പിരിച്ചുവിട്ട ബാങ്ക് നടപടി സുപ്രീം കോടതി ശരിവെച്ചു.

അയോഗ്യത കല്‍പിക്കാന്‍ അധിക യോഗ്യത  അടിസ്ഥാനമാക്കരുതെന്ന വാദമാണ് സുപ്രീം കോടതി നിരാകരിച്ചത്. പിരിച്ചുവിട്ട യുവാവിനെ തിരിച്ചെടുക്കണമെന്ന ഒറീസ ഹൈക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ ചോദ്യം ചെയ്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പ്യൂണ്‍ ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തില്‍തന്നെ അപക്ഷേകന്‍ ബിരുദധാരിയായരിക്കരുതെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

യോഗ്യതാ മാനദണ്ഡം ചോദ്യം ചെയ്യുന്നതിനു പകരം അമിത് കുമാര്‍ ദാസ് എന്ന അപേക്ഷകന്‍ തന്റെ യോഗ്യത മറച്ചുവെക്കുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഢി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ബാങ്കിന്റെ അപ്പീല്‍ പരിഗണിച്ചത്.

 

Latest News