ദല്‍ഹി വിമാനത്താവളത്തിന് ഖാലിസ്ഥാന്‍ തീവ്രവാദികളുടെ  ഭീഷണി

ന്യൂദല്‍ഹി-ദല്‍ഹി വിമാനത്താവളത്തിന് ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയില്‍ നിന്ന് ഭീഷണി. ദല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് ദല്‍ഹി വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് സിഖ് ഫോര്‍ ജസ്റ്റിസ് ഭീഷണി.
വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ദല്‍ഹി പൊലീസും സിആര്‍പിഎഫും ഉന്നതതല യോഗം ചേര്‍ന്ന് വിമാനത്താവള സുരക്ഷ വിലയിരുത്തി. കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തില്‍ വിന്യസിപ്പിച്ചെന്ന് ദല്‍ഹി എയര്‍പോര്‍ട്ട് സിസിപി രാജീവ് രഞ്ജന്‍ പറഞ്ഞു. ഭീഷണിയുടെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News