Sorry, you need to enable JavaScript to visit this website.

തൊഴിലുടമയുടെ അനുമതിയില്ലാതെ സൗദി വിടാം, വൻ പരിഷ്‌കരണവുമായി രാജ്യം

ജിദ്ദ- സൗദിയിൽ പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമം പ്രവാസികൾക്ക് കൂടുതൽ ആശ്വാസമെന്ന് വിലയിരുത്തൽ. ചില ഗൾഫ് രാജ്യങ്ങൾക്ക് സമാനമായി ഉടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് എക്‌സിറ്റ് ആന്റ് റീ എൻട്രി വിസയിൽ രാജ്യം വിടാമെന്ന് പുതിയ പരിഷ്‌കരണം ഉറപ്പുനൽകുന്നു. തൊഴിലാളി രാജ്യം വിടുന്ന കാര്യം സ്‌പോൺസറെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

പാസ്‌പോർട്ടുമായി നേരിട്ട് വിമാനതാവളത്തിലെത്തി എക്‌സിറ്റ്-റീ എൻട്രി അടിച്ച് വിദേശ തൊഴിലാളിക്ക് സൗദി വിടാനാകും. തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് തൊഴിൽ മന്ത്രി അഹമ്മദ് സുലൈമാൻ അൽ റാജ്ഹി വ്യക്തമാക്കി.
 

Latest News