സൗദി സ്വകാര്യ തൊഴില്‍ വിപണിയില്‍ സമൂല പരിഷ്‌കരണം പ്രഖ്യാപിച്ചു; വിശദാംശങ്ങള്‍ അറിയാം

റിയാദ്- സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള  കരാറുകള്‍ മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പരിഷ്‌കരണ പരിപാടി പ്രഖ്യാപിച്ചു.

ദേശീയ പരിവര്‍ത്തന പരിപാടിക്ക് (എന്‍ടിപി) കീഴില്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എല്‍ആര്‍ഐ) പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണ സംരംഭം (എല്‍ആര്‍ഐ) 2021 മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തില്‍ വരും.
ആകര്‍ഷകമായ തൊഴില്‍ വിപണി,  തൊഴില്‍ ശേഷിയുടെ ശാക്തീകരണം, മത്സരക്ഷമത, രാജ്യത്തെ  തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ്  മന്ത്രാലയം  ലക്ഷ്യമിടുന്നത്.  

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കരാര്‍ അവാസിച്ച ശേഷം തൊഴില്‍ മാറ്റവും എക്‌സിറ്റ്, റീഎന്‍ട്രി വിസ ഇഷ്യു ചെയ്യുന്നതും  എളുപ്പമാക്കുന്നതാണ്
പരിഷ്‌കരണത്തിലെ പ്രധാന സവിശേഷതകള്‍. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. കരാര്‍ ബന്ധത്തില്‍ തൊഴിലുടമയുടേയും തൊളിലാളികളുടേയും  അവകാശങ്ങള്‍ പ്രത്യേകം കണക്കിലെടുക്കുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കും.
വേതന സംരക്ഷണ സംവിധാനം, തൊഴില്‍ കരാറുകളുടെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍, തൊഴില്‍ വിദ്യാഭ്യാസം, ബോധവല്‍ക്കരണ സംരംഭം, തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഒത്തുതീര്‍പ്പുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പരിഷ്‌കരണം.
എക്‌സിറ്റ്, റീഎന്‍ട്രി വിസക്ക് അപേക്ഷിച്ച ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാം. തൊഴിലാളികള്‍ രാജ്യത്തിനു പുറത്തേക്ക് പോയാല്‍ തൊഴിലുടമയെ ഇലക്ട്രോണിക് സംവിധാനം വഴി അറിയിക്കും.

തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടാം. എല്ലാ ഇലക്ട്രോണിക് സേവനങ്ങളും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ അബ്ശിര്‍ വഴിയും ഖിവ പോര്‍ട്ടല്‍ വഴിയുമാണ് ലഭ്യമാക്കുക.

 

Latest News