കേരളത്തിൽ സി.ബി.ഐ അന്വേഷണങ്ങൾക്കുള്ള പൊതുഅനുമതി റദ്ദാക്കി

തിരുവനന്തപുരം- കേരളത്തിൽ സി.ബി.ഐ അന്വേഷണത്തിന് നൽകിയിരുന്ന പൊതുഅനുമതി സംസ്ഥാന സർക്കാർ റദ്ദാക്കി. സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ ഇനി കേരളത്തിൽ സി.ബി.ഐക്ക് കേസെടുക്കാനാകില്ല. എന്നാൽ നിലവിലുള്ള അന്വേഷണങ്ങളെ ഇക്കാര്യം ബാധിക്കില്ല. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
 

Latest News