Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിന് നേരെ സവാളയേറ്, ഇനിയു എറിയൂ എന്ന് നിതീഷ്

പാറ്റ്‌ന- തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. ഹർഖലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. തൊഴിലവസരങ്ങളെക്കുറിച്ച് നിതീഷ് കുമാർ സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ സവാളയേറ് നടത്തുകയായിരുന്നു. ഇതിനൊപ്പം ഇഷ്ടിക കൊണ്ടും എറിഞ്ഞു. അംഗരക്ഷകർ എത്തി തടഞ്ഞെങ്കിലും എറിയൂ, ഇനിയും എറിയൂ എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
 

Latest News