Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനക്ക് ഇ.ഡി

ബംഗളൂരു- മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പേരിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. തിരുവനന്തപുരം മരതംകുഴിയിൽ ബിനീഷിന്റെ പേരിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. എട്ടംഗ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തി. ഇഡിയെക്കുടാതെ കസ്റ്റംസും ആദായ നികുതി വകുപ്പും പരിശോധന നടത്തും. വീട് അടക്കം ബിനീഷുമായി ബന്ധമുള്ള തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. ബിനീഷിന്റെ ചോദ്യം ചെയ്യൽ ബംഗളൂരുവിൽ തുടരുകയാണ്.
 

Latest News