മുംബൈ- മഹാരാഷ്ട്ര മുഖ്യമന്തി ഉദ്ദവ് താക്കറെയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ നാഗ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച പ്രതിയെ തൊട്ടുടനെ ഇതേ ആരോപണത്തില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജാമ്യം അനുവദിച്ച കോടതി തന്നെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെയേയും മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യയയേും അപകീര്‍ത്തിപ്പെടുത്തിയ സമീത് തക്കറാണ് ജാമ്യം ലഭിച്ചതിനു പിന്നാലെ വീണ്ടും അറസ്റ്റിലായത്. ജൂണ്‍ അവസാനവും ജൂലൈ ആദ്യവും സമീത് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരിലായിരുന്നു മുംബൈ പോലീസിന്റെ എഫ്.ഐ.ആര്‍.
കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പേരിലായിരുന്നു നാഗ്പൂര്‍ പോലീസിന്റെ കേസ്.
എഫ്.ഐ.ആറുകള്‍ യോജിപ്പിച്ച് ഒറ്റ കേസാക്കുന്നതിന് സുപ്രീം കോടതിയെ സമീപിച്ചതായി സമീതിന്റെ അഭിഭാഷകന്‍ പറഞ്ഞു.