കൊച്ചി- നെടുമ്പേശ്ശേരി വിമാനത്താവളത്തില്‍ ദുബായില്‍നിന്നെത്തിയ മൂന്ന്
യാത്രാക്കാരില്‍നിന്നായി മൂന്ന് കിലോ സ്വര്‍ണം പിടിച്ചു. മൂന്നു വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് 1.20 കോടി രൂപ വിലവരും.






