പട്‌ന- മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ശമ്പളം ഉപേക്ഷിച്ചായാലും പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുക തന്നെ ചെയ്യുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.
ബിഹാറിന്റെ ഭാവിയാണ് ലക്ഷ്യമിടുന്നതെന്നും ഒരു അവസരം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 15 വര്‍ഷത്തെ ഭരണത്തില്‍ ആറു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദം പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ പരിപാടിയില്‍ തേജസ്വി യാദവ് ചോദ്യം ചെയ്തു.
ആറുലക്ഷം തൊഴില്‍ നല്‍കിയെന്ന് പറയുന്ന നിതീഷ് ഇവയെല്ലാം കരാര്‍ ജോലികളാണെന്നും സ്ഥിരം ജോലിയല്ലെന്നുമുള്ള കാര്യം പറയുന്നില്ലെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.