പട്ന- ബിഹാര്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 243 അംഗ നിയമസഭയിലേക്ക് 94 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1463 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്.
പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റികളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പുകളും നടക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ തന്നെ രണ്ടു റാലികളില്‍ പങ്കെടുക്കുന്നു. മറ്റു സ്ഥലങ്ങളിലെ വോട്ടര്‍മാരെ അവസാന നിമിഷം സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അരാറിയയിലും സഹര്‍സയിലും രാവിലെ തന്നെ മോഡിയുടെ റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ 17 ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.