കൊച്ചി- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെയും വഞ്ചിച്ചുവെന്ന് പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.എം വേലായുധൻ. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് സുരേന്ദ്രന് വോട്ട് ചെയ്ത തന്നെ വൈസ് പ്രസിഡന്റാക്കാമെന്ന് സുരേന്ദ്രൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് പാലിച്ചില്ലെന്നും വേലായുധൻ ആരോപിച്ചു. തന്നെയും കെ.പി ശ്രീശനെയും വൈസ് പ്രസിഡന്റാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇത് പാലിച്ചില്ല. പരാതി അറിയക്കാൻ ഫോൺ ചെയ്തെങ്കിലും എടുത്തില്ല. സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ പരാതി നൽകിയതിന് തൊട്ടുപിറകെയാണ് വേലായുധനും രംഗത്തെത്തിയത്.