ന്യൂസിലാന്‍ഡില്‍ മന്ത്രിയായി മലയാളി വനിത

പ്രിയങ്ക രാധാകൃഷ്ണന്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേനോടൊപ്പം.

വെല്ലിംഗ്ടണ്‍- ന്യൂസിലാന്‍ഡിലെ പുതിയ സര്‍ക്കാരില്‍ എറണാകുളം സ്വദേശിനിക്ക് മന്ത്രിസ്ഥാനം. ലേബര്‍ പാര്‍ട്ടി എം.പിയായ പ്രിയങ്ക രാധാകൃഷ്ണനാണ് സാമൂഹിക വികസന മന്ത്രിയായി ചുമതലയേറ്റത്.
യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകള്‍ക്കു പുറമെ, തൊഴില്‍ സഹമന്ത്രിയുടെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.

ന്യൂസിലാന്‍ഡ് സര്‍ക്കാരില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് പ്രിയങ്ക. ഇത് രണ്ടാം തവണയാണ് അവര്‍ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു.

എറണാകുളം പറവൂരിലെ രാമന്‍ രാധാകൃഷ്ണന്റേയും ഉഷയുടേയും മകളാണ് പ്രിയങ്ക. 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഐ.ടി ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ്‌സനാണ് ഭര്‍ത്താവ്. കുട്ടിക്കാലത്ത് സിംഗപ്പൂരിലായിരുന്ന പ്രിയങ്ക ഉപരിപഠനത്തിനായാണ് ന്യൂസിലാന്‍ഡിലെത്തിയത്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

 

 

Latest News