ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധം; ഭോപ്പാലില്‍ എം.എല്‍.എയടക്കം 50 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍- പ്രവാചക കാര്‍ട്ടൂണുകളെ ന്യായീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എയടക്കം 50 പേരെ മധ്യപ്രദേശിലെ ഭോപ്പാലില്‍ പോലീസ് അറസ്റ്റ് ചെയ്തു.

നിരോധനാജ്ഞ ലംഘിച്ച് ഇഖ്ബാല്‍ മൈതാനത്ത് 2000 പേര്‍ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചതിനാണ് ഭോപ്പാല്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ ജനപ്രതിനിധി ആരിഫ് മസൂദ് അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസെന്ന് പോലീസ് പറഞ്ഞു.

 

Latest News