നൈജീരിയയില്‍ 12 പേരെ വധിച്ചു; ഏഴു പേരെ തട്ടിക്കൊണ്ടു പോയി

ചിബോക്ക്- നൈജീരിയയില്‍ വടക്കുകിഴക്കന്‍ പട്ടണമായ ചിബോക്കിനു സമീപത്തെ ഗ്രാമത്തില്‍  ബോക്കോ ഹറാം തീവ്രവാദികള്‍ 12 പേരെ കൊലപ്പെടുത്തുകയും ഏഴു പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു.

2014 ല്‍ 276 സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി ആഗോള ശ്രദ്ധയാകര്‍ഷിച്ച സ്ഥലമാണ് ചിബോക്ക്.

ചിബോക്കില്‍നിന്ന് 18 കി.മീ അകലെ ടകുലാഷി ഗ്രാമത്തില്‍ ആറ് പിക്കപ്പുകളിലെത്തിയ ആയുധധാരികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടതായും പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികളുമായി ഏറ്റുമുട്ടിയ തങ്ങളുടെ രണ്ട് അംഗങ്ങളടക്കം 12 പേരാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ പിന്തുണയുള്ള സായുധ സംഘത്തിന്റെ നേതാവ് അബ് വാകു കാബു പറഞ്ഞു.

 

Latest News