ഭര്‍ത്താവ് കഷണ്ടിക്കാര്യം പറഞ്ഞില്ല; പോലീസ് കേസുമായി നവവധു

മുംബൈ- കഷണ്ടി മറച്ചുവെച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ 27 കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പോലീസില്‍ പരാതി നല്‍കി.
സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മീരാ റോഡ് സ്വദേശിയായ 29 കാരനുമായി കഴിഞ്ഞ മാസമായിരുന്നു ഇവരുടെവിവാഹം.

പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ താനെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്.

ഭര്‍ത്താവ് വിഗ് ധരിക്കുന്നുണ്ടെന്ന് അറഞ്ഞതോടെ ഞെട്ടിപ്പോയെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഷണ്ടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്ന് പറയുന്ന യുവതിയെ നിസ്സാര പ്രശ്‌നമാണെന്ന് പറഞ്ഞ് അനുനയിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം വിജയിച്ചില്ല.

വിശ്വാസ വഞ്ചനക്കും അപകീര്‍ത്തിക്കെമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

 

Latest News