Sorry, you need to enable JavaScript to visit this website.

ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് മാറ്റി

ബംഗളൂരു- മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്ടോറിയ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ ബിനീഷിനെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സഹോദരൻ ബിനോയ് കോടിയേരി ആശുപത്രിയിൽ എത്തിയെങ്കിലും കാണാനായില്ല എന്നാണ് വിവരം. നാളെയാണ് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
 

Latest News