Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ 18 തെരഞ്ഞെടുപ്പു റാലികള്‍ 700 കോവിഡ് മരണങ്ങള്‍ക്കു കാരണമായെന്ന് പഠനം

വാഷിങ്ടണ്‍- യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊനള്‍ഡ് ട്രംപിന്റെ 18 പ്രചരണ റാലികള്‍ യുഎസില്‍ 700 കോവിഡ് മരണങ്ങള്‍ക്ക് ഇടവരുത്തിയിരിക്കാമെന്നും 3,0000 പുതിയ കോവിഡ് കേസുകളുടെ വ്യാപനത്തിനും കാരണമായിട്ടുണ്ടാകാമെന്നും സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. രോഗമായും മരണമായും ട്രംപിന്റെ റാലികളില്‍ പങ്കെടുത്തവര്‍ വന്‍വില കൊടുക്കേണ്ടി വന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വലിയ ആള്‍ക്കൂട്ടങ്ങളിലും യോഗങ്ങളിലും കോവിഡ് വ്യാപനത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ 22 വരെയുള്ള ട്രംപിന്റെ 18 റാലികള്‍ മുന്‍നിര്‍ത്തിയാണ് പഠനം നടത്തിയത്. ഈ റാലികള്‍ പങ്കെടുക്കാത്തവര്‍ അടക്കമുള്ള 700ഓളം പേരുടെ മരണത്തിന് ഇതൊരു കാരണമായിരിക്കാം എന്നാണ് പഠനം സൂചിപ്പിക്കുന്നത്. 87 ലക്ഷം അമേരിക്കാര്‍ക്കാമ് കോവിഡ് ബാധിച്ചതെന്നും 2.25 ലക്ഷം പേര്‍ മരിച്ചതായും പഠനം പറയുന്നു. 

ഈ പഠന റിപോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റ് നേതാവ് ജോ ബൈഡന്‍ പ്രതികരണവുമായി രംഗത്തെത്തി. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് സ്വന്തം അണികളുടെ സുരക്ഷ പോലും ട്രംപ് പരിഗണിക്കുന്നില്ല എന്നാണെന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തു.
 

Latest News