ചെന്നൈ-ജോലി ലഭിച്ചാല്‍ ജീവന് നല്‍കുമെന്ന നേര്‍ച്ച പാലിക്കാന്‍ യുവാവ് ജീവനൊടുക്കി.
കന്യാകുമാരി എളുവിളൈ സ്വദേശിയും 32 കാരനമായ സി. നവീനാണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.
എനിക്ക് ജോലി നല്കിയ ദൈവത്തിലേക്ക് പോകുന്നുവെന്ന ആത്മഹത്യാ കുറിപ്പ് ഇയാളുടെ പോക്കറ്റില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
എന്‍ജിനീയറിംഗ് ബിരുദധാരിയായ യുവാവിന് വര്‍ഷങ്ങളായി ജോലി ഇല്ലായിരുന്നുവെന്നും തുടര്‍ന്നാണ് നേര്ച്ചയിട്ടതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഈ മാസാദ്യം പ്രശസ്ത ബാങ്കില്‍ നവീന്‍ ജോലി ലഭിച്ചു. മുംബൈയിലാണ് അസി.മാനേജറായി നിയമിച്ചത്.
ആഴ്ചകള്‍ക്കുശേഷം വ്യാഴാഴ്ച വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. തുടര്‍ന്ന് മാര്ത്തണ്ഡത്തെത്തി ഒരു സുഹൃത്തിനെ കണ്ടശേഷം ബസില്‍ നാഗര്‍കോവില്‍ ടൗണിലെത്തി. ഇവിടെനിന്ന് പുത്തേരി ഗ്രാമത്തിലെ റെയില്‍ പാളത്തിലെത്തിയാണ് ട്രെയിനിനു മുന്നില്‍ ചാടിയത്.






