കനേഡിയന്‍ നഗരമായ കുബെക്കില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

കുബെക്ക്- കനേഡിയന്‍ നഗരമായ കുബെക്കില്‍ ശനിയാഴ്ച രാത്രി നിരവധി പേര്‍ക്കെതിരെ കത്തിയാക്രമണം നടത്തിയ പ്രതിയെ ഞായറാഴ്ച രാവിലെ പോലീസ് പിടികൂടിയതായി റേഡിയോ കാനഡ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. കുബെക്കിലെ നാഷണല്‍ അസംബ്ലിക്കു സമീപത്താണ് സംഭവം. പ്രദേശത്ത് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞെങ്കിലും ഇവരുടെ ആരോഗ്യനിലയെ കുറിച്ച് വിവരം പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 911 നമ്പറില്‍ അറിയക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Latest News