ലഖ്‌നൗ- വിവാഹത്തിനു മുമ്പ് വിവരങ്ങള്‍ മറച്ചുവെക്കുന്നവര്‍ മരണം അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭീഷണിയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം പുരുഷനുമായി നടത്തുന്ന വിവാഹങ്ങള്‍ തടയുന്നതിന് ഫലപ്രദമായ നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
മക്കള്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി വിവരങ്ങള്‍ മറച്ചുവെച്ച് രഹസ്യമായി വിവാഹം നടത്തുന്നവര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അവര്‍ തെറ്റു തിരുത്തുന്നില്ലെങ്കില്‍ രാം നാം സത്യ യാത്ര (മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര) നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
മല്‍ഹാനി ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഹിന്ദുത്വവാദികള്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കുന്ന ലൗ ജിഹാദ് വിഷയം മുഖ്യമന്ത്രി യോഗി ഉന്നയിച്ചത്. ലൗ ജിഹാദ് തടയുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹ പറഞ്ഞു.






