ഗുരുഗ്രാം- ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിനിരയായെന്ന് ആംഗ്യത്തിലൂടെ പരാതിപ്പെട്ട യുവതി ബോധം തെളിഞ്ഞതോടെ തിരുത്തി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 21 കാരി പീഡിപ്പിക്കപ്പെട്ടുവെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് ആശുപത്രീ ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ആംഗ്യത്തിലൂടെ മകള്‍ പീഡന വിവരം അറിയിച്ചുവെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞിരുന്നത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ഒക്ടോബര്‍ 24 മുതല്‍ 30 വരെ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം ബോധം തെളിഞ്ഞതോടെ ആശുപത്രി ജീവനക്കാരന്‍ ബലാത്സംഗം ചെയ്തുവെന്ന സംഭവം യുവതി നിഷേധിച്ചു. ആംഗ്യങ്ങളിലൂടെയും വ്യക്തമല്ലാത്ത സംസാരത്തിലൂടെയുമാണ് താന്‍ പീഡനത്തിനിരയായതായി യുവതി പിതാവിനെ ധരിപ്പിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും എ.സി.പി ഉഷാ കുണ്ഡു നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.






