ന്യൂദല്‍ഹി- കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നുവെന്ന് കേരളപ്പിറവി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസ.
ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളെ ആകര്‍ഷിച്ചു കൊണ്ട്, കേരളത്തെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു- മോഡി ട്വീറ്റ് ചെയ്തു.
ആന്ധ്രപ്രദേശ് രൂപീകരണ ദിനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു. കഠിനാധ്വാനത്തിന്റെ പര്യായമാണ് ആന്ധ്രപ്രദേശെന്നും വികസന മോഹങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.






