പാരീസ്- പ്രാവചകന് മുഹമ്മദിന്റെ കാര്ട്ടൂണുകള് ലോകത്തെമ്പാടുമുള്ള മുസ്ലിംകളിലുണ്ടാക്കിയ രോഷം മനസ്സിലാക്കുന്നുവെന്നും അവരെ ആദരിക്കുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എന്നാല്‍ ഇത് അക്രമത്തിനുള്ള ന്യായീകരണമായി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് നഗരമായ നീസില്‍ ചര്‍ച്ചിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ കത്തി ആക്രമണം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
നീസിലെ ചര്‍ച്ചില്‍ ഒരു സ്ത്രീയടക്കം മുന്ന് പേരെ കൊലപ്പെടുത്തിയ തുനീഷ്യക്കാരനായ 21 കാരന് പോലീസിന്റെ വെടിയേറ്റ പരിക്കുകകളോടെ ആശുപത്രിയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട ഒരാളെ കൂടി കസ്റ്റിഡിയിലെടുത്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലു പേരായി.
ആരാധാനാലയങ്ങളുടേയും സ്കൂളുകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് ആയിരക്കണക്കിനു സൈനികരെ വിന്യസിച്ചിട്ടുണ്ട്.