ത്രിപുരയില്‍ 90 വയസ്സായ സ്ത്രീയെ ബലാത്സംഗം ചെയ്തു

അഗര്‍ത്തല- രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 90 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രിപുരയിലെ കാഞ്ചന്‍പൂരിലാണ് സംഭവം.
ഒക്ടോബര്‍ 24 നായിരുന്നു സംഭവമെങ്കിലും വയോധികയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ബറഹല്‍ഡി ഗ്രാമത്തിലെ അന്‍ജന്‍ നാമ (35)ക്കും മറ്റൊള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
അര്‍ധരാത്രിയാണ് യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നും പാതി മരിച്ച നിലയിലായിരുന്ന തനക്ക് അടുത്ത ദിവസം പുലര്‍ച്ചെയാണ് ബോധം തിരിച്ചുകിട്ടിയതെന്നും വയോധിക പറഞ്ഞു.

 

Latest News