തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവുമായി  പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ 

കൊച്ചി-തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍. സംസ്ഥാനത്ത്  കോവിഡ്  വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സമയത്ത്  തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്  മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.   തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍   പി.സി ജോര്‍ജ് പറയുന്നു.
അതേസമയം, സംസ്ഥനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തില്‍  തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നാണ് സൂചന.  വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും.  ഡിസംബര്‍ 31നകം പ്രക്രിയ പൂര്‍ത്തിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Latest News