Sorry, you need to enable JavaScript to visit this website.

സൗദിയിൽ 402 പേർക്ക് കൂടി കോവിഡ്, 433 പേർ ആശുപത്രി വിട്ടു

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 433 പേരുടെ അസുഖം ഭേദമായി. 19 പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ മദീനയിലാണ്. 59. റിയാദിൽ 44 ഉം ഹായിലിൽ 33 ഉം മക്കയിൽ 32 ഉം യാമ്പുവിൽ 24 ഉം ഖമീസ് മുശൈത്തിൽ 17ഉം പേർക്ക് രോഗം ബാധിച്ചു. ജിദ്ദയിൽ 12 പേർക്കാണ് അസുഖമുണ്ടായത്. ദമാമിൽ അഞ്ചു പേർക്കും കോവിഡ് ബാധയുണ്ടായി. ചികിത്സയിലുള്ള 8,038 പേരിൽ 776 പേരുടെ നില ഗുരുതരമാണ്. സൗജിയിൽ ഇതേവരെ 347,282 പേർക്കാണ് അസുഖമുണ്ടായത്. ഇതിൽ 333,842 പേരുടെ അസുഖവും ഭേദമായി. ആകെ മരണം 5,402 ആണ്.

Latest News