സൗജന്യ കോവിഡ് വാക്‌സിൻ വാഗ്ദാനം; പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് കമ്മീഷൻ

ന്യൂദൽഹി- ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന ബി.ജെ.പിയുടെ പ്രകടന പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ നൽകിയ അപേക്ഷക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ല ഇതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു. അധികാരത്തിന്റെ ദുർവിനിയോഗമാണ് ബി.ജെ.പി നടത്തിയത് എന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.
 

Latest News