Sorry, you need to enable JavaScript to visit this website.
Wednesday , November   25, 2020
Wednesday , November   25, 2020

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് തുടരുന്നു

ന്യൂദൽഹി- ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്ന പ്രവണതക്ക് തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറനിടെ 48,268 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിൽ ഇതേവരെ രോഗം ബാധിച്ചവരുടെ എണ്ണം 81,37119 ആയി. 511 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 121641 പേരാണ് ഇതോടകം മരിച്ചത്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 11,371 ആക്ടീവ് കേസുകളാണ് ഒരു ദിവസം കുറഞ്ഞത്. 24 മണിക്കൂറിനിടെ 59,454 പേർ രോഗമുക്തി നേടി. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന കാഴ്ചയാണ്. ഒരു ലക്ഷത്തോളം പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.
 

Latest News