Sorry, you need to enable JavaScript to visit this website.

മക്കയിൽ ഹറം പള്ളിയിലേക്ക് കാർ ഇടിച്ചുകയറി, ഒരാൾ അറസ്റ്റിൽ

മക്ക- മക്കയിലെ ഹറം പള്ളിയുടെ ഡോറിലേക്ക് കാർ അതിവേഗം ഇടിച്ചുകയറ്റിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് അറിയിച്ചു. ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും അപകടത്തിൽ തകർന്നു. ഇന്നലെ രാത്രി പത്തുമണിക്കാണ് അപകടം. ഹറമിന്റെ തെക്ക് ഭാഗത്തിലൂടെ അതിവേഗം കുതിച്ചെത്തിയ കാർ നിയന്ത്രണം വിട്ട് ഹറമിന്റെ വാതിലിൽ ഇടിച്ചുനിന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കാർ നിയന്ത്രണം വിട്ട് പായുന്ന ഉടൻ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ കുതിച്ചെത്തി. കാർ ഉടനെ തന്നെ സംഭവസ്ഥലത്ത്‌നിന്ന് നീക്കുന്നതും വീഡിയോയിൽ കാണാം.
 

Latest News