ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി.ജോസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി- ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണത്തില്‍ യൂണിടാക്കിന് കരാര്‍ നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതു രണ്ടാംതവണയാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുന്നത്.


യു.വി ജോസിന്റെ സാന്നിധ്യത്തില്‍ ശിവശങ്കറിനെയും ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തെ വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്തിരുന്നു.


ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് ജോസായിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിക്ക് കമ്മീഷന്‍ നല്‍കുന്നതിനായി കരാറുകാരന്‍ യുണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐ ഫോണുകളില്‍ ഒന്ന് ശിശവങ്കറിന് നല്‍കിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. നാലുകോടിയിലേറെ രൂപയുടെ കമ്മീഷന്‍ ഇടപാട് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുവെന്നാണ് ആരോപണങ്ങള്‍.

 

Latest News