ഇന്ത്യയിലെ മികച്ച ഭരണം നടപ്പിലാക്കുന്ന സംസ്ഥാനം കേരളം 

ബംഗളുരു-ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേര്‍ഡ് സെന്റര്‍ ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ മികച്ച ഭരണം കാഴ്ച വച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തു. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ ഒന്നാമതെത്തി.
ഐ.എസ്. ആര്‍.ഒ മുന്‍ മേധാവി കസ്തൂരി രംഗന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഒപ്പം ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം ഭരണം കാഴ്ച വച്ച സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു.
 

Latest News