Sorry, you need to enable JavaScript to visit this website.

സൗദിയിൽ 404 പേർക്ക് കോവിഡ് മുക്തി, ജിദ്ദയിൽ രോഗ വർധന

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 404 പേരുടെ കോവിഡ് ഭേദമായി. അതേസമയം പുതുതായി 398 പേർക്കാണ് രോഗം ബാധിച്ചത്. 20 പേർ മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ റിയാദിലാണ്. 53. മദീനയിൽ 48ഉം യാമ്പുവിൽ 38 ഉം പേർക്കും രോഗം ബാധിച്ചു. ജിദ്ദയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 37 പേർക്ക് പുതുതായി രോഗം ബാധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജിദ്ദയിൽ പത്തിനോട് അടുത്ത രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. മക്കയിൽ 32 പുതിയ രോഗികളെ കണ്ടെത്തി. നിലവിൽ ചികിത്സയിലുള്ള 8,088 പേരിൽ 766 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 

Latest News