Sorry, you need to enable JavaScript to visit this website.

ബിനീഷ് ബോസെന്ന് അനൂപ് മുഹമ്മദ്, വൻ തുക ബിനീഷ് നൽകിയെന്ന് ഇ.ഡി

ബംഗളൂരു- കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്മന്റ്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനുപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് എന്നാണ് ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി വൻതുക നൽകിയതായും ഇ.ഡി വ്യക്തമാക്കി. ബിനീഷിന്റെ ബിനാമി ഹോട്ടലാണ് അനൂപ് മുഹമ്മദ് നടത്തുന്നത്. ബിനീഷ് ബോസാണെന്ന് അനൂപ് മുഹമ്മദ് മൊഴി നൽകി. ചെയ്തതെല്ലാം ബിനീഷ് പറഞ്ഞിട്ടാണെന്നുമാണ് അനുപിന്റെ മൊഴി. അനൂപുമായി വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ബിനീഷ് സമ്മതിച്ചതായും ഇ.ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
 

Latest News