Sorry, you need to enable JavaScript to visit this website.

ശോഭ സുരേന്ദ്രൻ വിവാദം, പ്രതികരിക്കാനില്ലെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം- കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരായ ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ മാധ്യമങ്ങളുമായി ചർച്ച ചെയ്യാൻ താത്പര്യപ്പെടുന്നില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. 
ബി.ജെ.പിയിലെ ഭിന്നതകളിൽ പരസ്യ പ്രസ്താവനയുമായി നേരത്തെ ശോഭാ സുരേന്ദ്രൻ ഇന്നലെ രംഗത്തെത്തിയിരുന്നു. 
പാർട്ടി പുനസംഘടനയിൽ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും. കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇതിനാണ് സുരേന്ദ്രൻ മറുപടി നൽകിയത്.
 

Latest News