പണം തട്ടി മുങ്ങിയ സ്ത്രീ 18 വര്‍ഷത്തിനുശേഷം പിടിയില്‍

ന്യൂദല്‍ഹി- പണം തട്ടിയ കേസിനെ തുടര്‍ന്ന് ജമ്മുവില്‍നിന്ന് മുങ്ങിയ സ്ത്രീയെ 18 വര്‍ഷത്തിനുശേഷം ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. സുരാം ചന്ദിന്റെ ഭാര്യയും ജമ്മു സ്വദേശിയുമായ പ്രതി സുക്രതി ഗുപ്തയെ ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ചാണ് ദല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്. ഒരാളില്‍നിന്ന് 1.85 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ 2005 ലാണ് ഇവര്‍ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തിരുന്നത്.

 കേസില്‍ 2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു.  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹി പോലീസിന്‍റെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.


പദം സിംഗ് എന്നയാള്‍ 2002 ല്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് 2006 നവംബറില്‍  കുറ്റപത്രം സമര്‍പ്പിച്ചു.

 

Latest News