പുതിയ ഐഫോണ്‍ വൈകിയതു കാരണം ആപ്പിള്‍ ഓഹരി മൂല്യം 10,000 കോടി ഡോളര്‍ ഇടിഞ്ഞു

ന്യൂയോര്‍ക്ക്- പുതിയ 5ജി ഐഫോണ്‍ അവതരിപ്പിക്കാന്‍ വൈകിയത് ആപ്പിളിനു വരുത്തി വച്ചത് വന്‍ നഷ്ടം. രണ്ടു വര്‍ഷത്തിനിടെ ഐഫോണിന്റെ പാദവാര്‍ഷിക വില്‍പ്പന കുത്തനെ ഇടിഞ്ഞ് ഏറ്റവും കുറവ് രേഖപ്പെടുത്തി. ഓഹരി വിപണി അടച്ചതിനു ശേഷം നടന്ന വ്യാപാരത്തില്‍ ഒരു ഘട്ടത്തില്‍ ആപ്പിള്‍ ഓഹരി മൂല്യം അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ഇത് ഓഹരി മൂല്യത്തില്‍ നിന്ന് 10,000 കോടി ഡോളറാണ് ചോര്‍ത്തിക്കളഞ്ഞത്. 

2013 മുതല്‍ ഓരോ വര്‍ഷവും സെപ്്തംബറില്‍ ആപ്പിള്‍ പതിവായി പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചു വന്നു. എന്നാല്‍ കോവിഡ് മഹാമാരിയുണ്ടായ ഈ വര്‍ഷം ഒരു മാസം വൈകിയാണ് പുതിയ ഐഫോണ്‍ എത്തിയത്. 

അതേസമയം മാക്, എയര്‍പോഡ് വില്‍പ്പനയില്‍ കുതിപ്പുണ്ടായി. കമ്പനിയുടെ മൊത്തത്തിലുള്ള വരുമാനത്തേയും ലാഭത്തേയും ഉയര്‍ത്താന്‍ ഇതു സഹായിച്ചു. ഐഫോണ്‍ വില്‍പ്പനയില്‍ 20.7 ശതമാനം ഇടിവാണുണ്ടായത്.

Latest News