Sorry, you need to enable JavaScript to visit this website.

മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീറിന്റെ ട്വീറ്റ് നീക്കം ചെയ്തു

പാരീസ്- അക്രമത്തെ മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച്  മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ ട്വീറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ നീക്കം ചെയ്തു.
ഫ്രഞ്ച് നഗരമായ നീസില്‍ ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്ന മഹാതീറിന്റെ ട്വീറ്റ്.  
നിരവധി ഉപയോക്താക്കള്‍ പ്രകോപിതരായതോടെയാണ് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് നീക്കം ചെയ്തത്.

മഹാതീറിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ കൊലപാതകത്തിനുള്ള ഔദ്യോഗിക ആഹ്വാനത്തില്‍ ട്വിറ്ററും പങ്കാളികളാകുമെന്ന് ഫ്രാന്‍സിന്റെ ഡിജിറ്റല്‍ സെക്ടര്‍ സെക്രട്ടറി സെഡ്രിക് ഓ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി.  

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംസ്‌കാരത്തോടെ പെരുമാറണമെന്നാണ്
13 ട്വീറ്റുകളുടെ ഒരു പരമ്പരയില്‍ മഹാതിര്‍ മുഹമ്മദ് ആവശ്യപ്പെട്ടിരുന്നത്.  അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്ലാമിനേയും മുസ്ലിംകളേയും അപലപിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്്തു.

 

Latest News