മാറ്റങ്ങളുമായി യൂട്യൂബ് ആപ്

യൂട്യൂബിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ ചില ഫീച്ചറുകളുമായി ഗൂഗിൾ. താമസിയാതെ ഇവ സ്മാർട്ട് ഫോണുകളിലെ ആപ്പിൽ ലഭിച്ചു തുടങ്ങും.  
പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടത് വീഡിയോകൾ ഫുൾ സ്‌ക്രീൻ വീഡിയോ ആക്കുന്നതിലും പഴയ പടിയാക്കുന്നതിലുമുള്ള മാറ്റമാണ്.  ഫുൾസ്‌ക്രീൻ ബട്ടൻ ക്ലിക് ചെയ്യുകയോ ഫോൺ  റോട്ടേറ്റ് ചെയ്യുന്നതിനോ പകരം ഇനി ഫുൾ സ്‌ക്രീൻ വീഡിയോ ആക്കുന്നതിന് വിൻഡോയിൽ മുകളിലേക്ക് സൈ്വപ് ചെയ്താൽ മതി. പഴയ പടിയാക്കാൻ സ്‌ക്രീനിൽ താഴേക്ക് സൈ്വപ് ചെയ്യാം. 
വീഡിയോ പ്ലെയറിലും പുതിയ ബട്ടനുകൾ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ പ്ലെയർ വിൻഡോയുടെ മുകളിലായി ക്ലോസ്ഡ് കാപ്ഷൻ ബട്ടൻ നൽകിയിട്ടുണ്ട്. ഒപ്പം ഓട്ടോ പ്ലേ ടോഗിൾ ബട്ടനും അവതരിപ്പിച്ചു. 
ഇതിനു പുറമെ, വീഡിയോയുടെ ടൈംസ്റ്റാംപിൽ ടാപ് ചെയ്താൽ എത്ര സമയം വീഡിയോ പ്ലേ ചെയ്തു, ഇനിയെത്ര സമയം ബാക്കിയുണ്ട് എന്ന് അറിയാൻ സാധിക്കും. 
വീഡിയോയിൽ വിവിധ ചാപ്റ്ററുകൾ പട്ടിക തിരിച്ച് കാണിക്കാൻ സാധിക്കുന്ന പുതിയ വീഡിയോ ചാപ്റ്റർ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

 

Latest News