Sorry, you need to enable JavaScript to visit this website.

കേരളം ഭരിക്കുന്നത് കോടിയേരിയും പിണറായിയും ചേർന്ന കൊള്ളസംഘം

തിരുവനന്തപുരം- മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതൃത്വം നൽകുന്ന കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും സംസ്ഥാനത്തെ നാണം കെടുത്തുകയാണ് ഈ ഭരണകൂടം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് കേസിലാണ് കോടിയേരിയുടെ മകൻ അറസ്റ്റിലായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ ഒരു അവകാശവുമില്ല. കോടിയേരി ആ സ്ഥാനത്ത് തന്നെ ദീർഘകാലം തുടരണമെന്നും അതാണ് പ്രതിപക്ഷത്തിന് നല്ലതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയേക്കാൾ വലുതാണ് പാർട്ടി സെക്രട്ടറി. ആ സെക്രട്ടറിയുടെ വീട്ടിലാണ് മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിൽ കൊള്ള നടക്കുന്നു. ഇക്കാര്യമെല്ലാം ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. അധോലോക പ്രവർത്തനം നടത്തിയ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. രാജ്യദ്രോഹ കുറ്റങ്ങളാണ് ഇവർ ചെയ്തത്. മയക്കുമരുന്ന് കച്ചവടവും സ്വർണ്ണക്കടത്തും തമ്മിൽ ബന്ധമുണ്ട്. പാർട്ടി സെക്രട്ടറിയുടെ മകൻ ഭരണത്തിന്റെ തണലിലാണ് ഇക്കാര്യം ചെയ്യുന്നത്. കേരളം ഭരിക്കുന്നത് കൊള്ളസംഘമാണ്. ഇതിന് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. സംസ്ഥാന ഭരണകൂടവും പാർട്ടിയും കസ്റ്റഡിയിലാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
 

Latest News