ഒരു ലക്ഷം ടണ്‍ ഉള്ളി ലഭ്യമാക്കുമെന്ന് മന്ത്രി

ന്യൂദല്‍ഹി- ഉള്ളി വില കുതിച്ചുയരുന്നതിനിടയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കരുതല്‍ ശേഖരത്തില്‍നിന്ന് ഒരു ലക്ഷം ടണ്‍ വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി തോമര്‍ അറിയിച്ചു.

മധ്യപ്രദേശിലെ  ധരംപുരി പട്ടണത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക്  നവംബര്‍ മൂന്നിനാണ്  ഉപതെരഞ്ഞെടുപ്പ്.

സവാളയുടെ വില വര്‍ധിക്കുന്ന കാര്യം സര്‍ക്കാര്‍  മനസിലാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഒരു ലക്ഷം ടണ്‍ സവാള നഫെഡ് വഴി പുറത്തിറക്കുന്നതെന്നും തോമര്‍ പറഞ്ഞു.
യഥാസമയം രാജ്യത്ത് നിന്നുള്ള ഉള്ളി കയറ്റുമതിക്ക് നിരോധം ഏര്‍പ്പെടുത്തുകയും ഇറക്കുമതി ക്കുള്ള വഴികള്‍ തുറക്കുകയും ചെയ്തിരുന്നുവെന്ന് മന്ത്രി അവകാശപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് ഉള്ളി വില ഉയരുന്നതിന് കാരണമെന്ന്  നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയും മുന്‍ കേന്ദ്ര കൃഷിമന്ത്രിയുമായ ശരദ് പവാര്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് പല വിഷയങ്ങളിലും ഇരട്ടത്താപ്പാണെന്ന് പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ പരാമര്‍ശിച്ച് തോമര്‍ കുറ്റപ്പെടുത്തി. 2019 ലെ ലോക്‌സഭാ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ വ്യാപാരം നിയന്ത്രണരഹിതമാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞ

 

Latest News