Sorry, you need to enable JavaScript to visit this website.

പകരക്കാരന്‍ പരീക്ഷയെഴുതി നേടിയത് 99.8 ശതമാനം മാർക്ക്; വിദ്യാർഥിയും അച്ഛനും അറസ്റ്റില്‍

ഗുവാഹത്തി- പകരക്കാരനെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ച്  എഞ്ചിനീയറിങ്​ പ്രവേശന പരീക്ഷയായ ജോയിൻറ്​ എൻട്രൻസ്​ എക്​സാമില്‍ (ജെ.ഇ.ഇ) 99.8 ശതമാനം മാർക്ക്​ നേടി​യ വിദ്യാർഥി അറസ്റ്റില്‍. അസമില്‍ ജെ.ഇ.ഇ ടോപ്പർ കൂടിയായ നീൽ നക്ഷത്ര ദാസാണ് അറസ്റ്റിലായത്. സംഭവത്തില്‍ നീലിന്‍റെ ഡോക്ടറായ പിതാവിനേയും മറ്റു മൂന്നുപേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നീലി​ന്‍റെ പിതാവ്​ ഡോ. ജ്യോതിർമയി ദാസും ടെസ്റ്റിങ്​ സെൻററിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശർമ്മ, പ്രഞ്ജൽ കലിത, ഹിരുലാൽ പതക് എന്നിവരും പിടിയിലായതായി ഗുവാഹത്തി പോലീസ്​​ അറിയിച്ചു​.

വിദ്യാർഥി പരീക്ഷയെഴുതാൻ പകരക്കാരനെ നിയോഗിച്ചത്  ഒരു ഏജൻസിയുടെ സഹായത്തോടെയാണെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഗുവാഹത്തി പോലീസ് കമ്മീഷണർ എം.പി. ഗുപ്ത പറഞ്ഞു.

Latest News