Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ പത്രം ഓഫീസിലും സന്നദ്ധ സംഘടന ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ്

ശ്രീ​ന​ഗ​ർ- ജീവകാരുണ്യ സഹായം കശ്മീർ തീവ്രവാദികള്‍ക്ക് വകമാറ്റുന്നുവെന്ന കേസില്‍ കശ്മീരില്‍ പത്ത് കേന്ദ്രങ്ങളിലും ബംഗളൂരുവില്‍ ഒരു കേന്ദ്രത്തിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി.

ജ​മ്മു-​ക​ശ്മീ​രി​ലെ പ്ര​മു​ഖ ഇം​ഗ്ലീ​ഷ് പ​ത്ര​മാ​യ ഗ്രേ​റ്റ​ർ ക​ശ്മീ​രിന്‍റെ ശ്രീ​ന​ഗ​ർ ഓ​ഫി​സിലും പരിശോധന നടത്തി.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ഓ​ഫി​സുകളും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക‍െൻറ​യും ഓഫീസുകളും റെയ്ഡ് നടത്തിയവയില്‍ ഉള്‍പ്പെടും.

ജെ ​ആ​ൻ​ഡ്​ കെ ​സി​വി​ൽ സൊ​സൈ​റ്റി കോ​ഓർ​ഡി​നേ​റ്റ​ർ ഖു​ർ​റം പ​ർ​വേ​സ്,  സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പ​ർ​വേ​സ് അ​ഹ്മ​ദ് ബു​ഖാ​രി, പ​ർ​വേ​സ് അ​ഹ് മദ് മ​ട്ട, ബം​ഗ​ളൂ​രു​വി​ലെ സ്വാ​തി ശേ​ഷാ​ദ്രി, കശ്മീരില്‍ കാ​ണാ​താ​യ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ർ​പേ​ഴ്സ​ൻ പ​ർ​വീ​ന ആഹംഗർ തു​ട​ങ്ങി​യ​വ​രു​ടെ ഓ​ഫി​സു​ക​ളി​ലും അ​ത്രൗ​ട്ട്, ജി.​കെ. ട്ര​സ്​​റ്റ്​ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഓ​ഫി​സി​ലു​മാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. നി​ര​വ​ധി രേ​ഖ​ക​ളും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ൻ.​ഐ.​എ വ​ക്താ​വ് പ​റ​ഞ്ഞു.

Latest News