നുണ പറയുന്നതിൽ മോഡിയെ വെല്ലാൻ ആർക്കുമാകില്ല-രാഹുൽ

പാട്‌ന- നുണ പറയുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടത്തിവെട്ടാൻ ആർക്കും കഴിയില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി എം.പി. പശ്ചിമ ചമ്പാരനിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.ദസറ കാലത്ത് സാധാരണ രാവണന്റെ കോലമാണ് കത്തിക്കാറുള്ളതെങ്കിലും ഇത്തവണ പഞ്ചാബിൽ മോഡിയുടെ കോലമാണ് കത്തിക്കുന്നത്. മോഡിയുടേയും അംബാനിയുടേയും അദാനിയുടേയും കോലങ്ങൾ കത്തിച്ച് കർഷകർ പ്രതിഷേധത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 
ബിഹാറിന്റെ വികസനത്തിനായി പ്രധാനമന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറും ഒന്നും ചെയ്തില്ല. നിതീഷ് കാരണമാണ് ബിഹാറികൾക്ക് തൊഴിൽ കിട്ടാത്തത്-രാഹുൽ ആരോപിച്ചു.
 

Latest News